2016ൽ ബഹ്‌റിൻ എയർപോർട്ട് ഉപയോഗിച്ചത് 8 മില്യൺ യാത്രികർ

മനാമ : 2016ൽ 8 മില്യനിണിലധികം യാത്രികർ ബഹ്‌റിൻ ഇന്റർനാഷണൽ എയർപോർട്ട് ഉപയോഗിച്ചതായി അധികൃതർ. ഏകദേശം 8,117,870 യാത്രക്കാരാണ് എയർപോർട്ട് ഉപയോഗിച്ചത്. ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശമനുസരിച്ച് യാത്രക്കാർക്ക് മെച്ചപ്പെട്ട സുരക്ഷാ സേവനങ്ങൾ നൽകി വരുന്നതായി എയർപോർട്ട് പോലീസ് ഡയറക്ടർ കേണൽ അബ്ദുൾഅസീസ് അബ്ദുൾറഹ്മാൻ അൽ ദോസെരി പറഞ്ഞു.
സേവനങ്ങൾ മികച്ചതാക്കാനായി നിരന്തരം പരിശ്രമിക്കുന്നുണ്ട്. വാഹനങ്ങളുടെ വരവും, പോക്കും, പബ്ലിക് പാർക്കിങ് ഏരിയ എന്നിവ നിയന്ത്രിക്കുന്നതോടൊപ്പം കാണാതായ വസ്തുക്കൾ കണ്ടെത്തുന്നതിനും സഹായങ്ങൾ ലഭ്യമാണ്. മാത്രമല്ല പ്രത്യേക ആരോഗ്യസ്ഥിതിയിലുള്ളവർക്കു വേണ്ട സൗകര്യങ്ങളും എയർപോർട്ടിൽ ഒരുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഡിപ്പാർച്ചർ, അറൈവൽ ഏരിയകളിൽ ഗതാഗതം നിയന്ത്രിക്കുന്നതിനും, അപകടനങ്ങൾ കുറക്കുന്നതിനും നടപടികൾ കൈക്കൊള്ളുന്നുണ്ട്. മാത്രമല്ല സുരക്ഷ ഉറപ്പാക്കാൻ 24 മണിക്കൂറും സന്നദ്ധരായിരിക്കുന്ന എയർപോർട്ട് പോലീസിന്റെയും, യാത്രക്കാർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിനായി കമ്മ്യൂണിറ്റി പോലീസിന്റെയും സേവനങ്ങൾ ലഭ്യമാണ്.
നിയമങ്ങളും നിയന്ത്രണങ്ങളുമെല്ലാം പാലിച്ചുപോരുന്നതിൽ യാത്രക്കാർക്കും, എയർപോർട്ട് ഉദ്യോഗസ്ഥർക്കും അദ്ദേഹം നന്ദി അറിയിച്ചു.