കൃഷ്ണദാസിനെതിരെ വീണ്ടും കേസ്

തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളേജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെതിരെ പൊലീസ് രണ്ടാമത്തെ കേസും ചുമത്തി. വിദ്യാര്‍ഥികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന രക്ഷിതാക്കളുടെ പരാതിയില്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.