ചികിത്സയിൽ കഴിഞ്ഞ രണ്ടു തടവുകാർ രക്ഷപ്പെട്ടു


വഡോദര: സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടു തടവുകാർ രക്ഷപ്പെട്ടു. മൂത്രവിസർജ്ജനത്തിനു പോകും വഴി ജനാലവഴിയാണ് ഇവർ ചാടിരക്ഷപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. രാജു നിനാമ, സുബുർ ദാമർ എന്നിവരാണ് നഗരത്തിലെ സർ സയാജിറാവു ജനറൽ ആശുപത്രിയിലെ തടവുപുളളികൾക്കുളള പ്രത്യേക വാർഡിൽ നിന്നും രക്ഷപ്പെട്ടത്. വഡോദര സെൻട്രൽ ജയിലിൽ കഴിഞ്ഞു വന്നിരുന്ന തടവുകാരായിരുന്നു ഇവർ.

പുലർച്ചെ 2നും 5.30നും ഇടയിലാകാം ഇവർ കടന്നു കളഞ്ഞതെന്നാണ് പൊലീസ് കരുതുന്നത്. ജനാലയുടെ ഗ്രിൽ തകർത്താണ് ഇവർ കടന്നു കളഞ്ഞത്. നിനാമ ബലാത്സംഗക്കേസിലും, ദാമർ കൊലപാതകശ്രമത്തിനുമാണ് ജയിലിലായത്. ഇരുവരും ഗുജറാത്തിലെ ദാഹോദ് ജില്ലയിലുളള ഗർബാദ സ്വദേശികളാണ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു.

 

You might also like

  • Straight Forward

Most Viewed