കാർ കടയിലേക്ക് പാഞ്ഞുകയറി : മലയാളിയുടെ കോൾഡ് സ്റ്റോറിൽ നാശനഷ്ടം

മനാമ : കാർ കടയിലേയ്ക്ക് പാഞ്ഞുകയറി കോൾഡ് സ്റ്റോറിന്റെ ഗ്ലാസ് തകരുകയും നിരവധി സാധനങ്ങൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു.
ഇന്ന് രാവിലെ 8:30ന് റിഫയിലെ ഹാജിയത് റോഡിൽ പ്രവർത്തിക്കുന്ന കരുനാഗപ്പള്ളി സ്വദേശി നാസറിന്റെ അൽ ഹാജിയത് കോൾഡ് സ്റ്റോറിലേയ്ക്കാണ് സ്വദേശി സ്ത്രീ ഓടിച്ചിരുന്ന ലാൻഡ് ക്രൂയിസർ കാർ പാഞ്ഞു കയറിയത്.