ഇന്ത്യൻ മ്യൂസിക് ആർട്ട്സ് സെന്റർ ബുദയ്യയിലും ആരംഭിക്കുന്നു

മനാമ : ബഹ്റിനിലെ കലാ സ്‌ഥാപനമായ ഇന്ത്യൻ മ്യൂസിക് ആർട്ട്സ് സെന്ററിന് (ഐ മാക്) ബുദയ്യയിൽ പുതിയ ശാഖ ആരംഭിക്കുന്നതായി മാനേജ്മെന്റ് അറിയിച്ചു. ബുദയ്യ പോലീസ് േസ്റ്റഷൻ റൗണ്ട് എബൗട്ടിന് സമീപമാണ് (വില്ല 1088, റോഡ് 5237) പുതിയ ശാഖ ആരംഭിക്കുന്നത്.
നാളെ വൈകീട്ട് 5:30ന് നടക്കുന്ന ലളിതമായ ചടങ്ങിൽ എല്ലാ സംഗീത പ്രേമികളും സംബന്ധിക്കണമെന്ന് ഐ മാക്ക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് അഭ്യർത്ഥിച്ചു.
വായ്പ്പാട്ട്, ഉപകരണ സംഗീതം, നൃത്തം, ചിത്രകല കൂടാതെ കരാട്ടെയും ഇവിടെ അഭ്യസിപ്പിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും 38396440, 39263271 എന്നീ നന്പറുകളിൽ ബന്ധപ്പെടുക.