ശബരി­മലയിൽ സ്ത്രീ­ പ്രവേ­ശനത്തിന് അനു­മതി­ നൽ­കരു­ത്: ശബരിമല മുൻ മേൽശാന്തി


രാജീവ് വെള്ളിക്കോത്ത്

 

മനാമ : ബരിമല പ്രവേശനത്തിന് നിലവിൽ സ്ത്രീകൾക്ക് അനുവദിച്ചിട്ടുള്ള പ്രായ പരിധിയിൽ കവിഞ്ഞുള്ള അനുമതി മേലിലും നൽകരുതെന്ന് ശബരിമലയിലെയും മാളികപ്പുറത്തെയും മുൻ മേൽ ശാന്തിയും മേൽശാന്തി ഇന്റർവ്യൂബോർഡ് അംഗവുമായിരുന്ന ബ്രഹ്മശ്രീ രാമൻ നന്പൂതിരി പറഞ്ഞു. കാനൂ ഗാർഡൻ അയ്യപ്പ ക്ഷേത്രത്തിൽ മണ്ധല വ്രതമാസാരംഭത്തോടനുബന്ധിച്ച് എത്തിയ അദ്ദേഹം ഇന്ന് രാവിലെ ഫോർ പി.എം ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ഇപ്രകാരം പറഞ്ഞത്. 

ശബരിമലയിലെ ആദ്യത്തെ പുറപ്പെടാ ശാന്തിയായി അവരോധിക്കപ്പെട്ട രാമൻ നന്പൂതിരി ശബരിമല ക്ഷേത്രത്തിലെ ചില നിയമങ്ങൾ അലിഖിതങ്ങൾ ആണെന്നും അതുകൊണ്ട് തന്നെ പാരന്പര്യമായി തുടർന്ന് പോന്നിരുന്ന നിയമങ്ങളിൽ മാറ്റം വരുത്തുവാൻ കഴിയില്ലെന്നും പറഞ്ഞു. ദർശനത്തിന് മണിക്കൂറുകൾ ക്യൂവിൽ നിൽക്കേണ്ടി വരുന്പോൾ സ്ത്രീകൾക്കുണ്ടാകുന്ന ശാരീരിക പ്രശ്നങ്ങൾ മാത്രമല്ല സ്ത്രീ പ്രവേശനത്തിന് അനുമതി നിഷേധിച്ചിരിക്കുന്നത്, ഇത്രയും വലിയ ഭക്തജനത്തിരക്കിൽ സ്ത്രീകളുടെ സുരക്ഷിതത്വവും ശുചിത്വവും, അവർക്ക് പ്രാഥമികാവശ്യങ്ങൾ നിരവറ്റുന്നതിന് ആവശ്യമായ സംവിധാനം കൂടി കണക്കിലെടുത്താവണം ഇത്തരം ഒരു തീരുമാനം മുന്പ് ഉള്ളവർ എടുത്തിട്ടുണ്ടാവുക എന്നും അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ലാഭത്തിനോ വ്യക്തി താല്പര്യത്തിനോ വേണ്ടി ഇത്തരം വിഷയങ്ങൾ എടുത്തിട്ട് കൊണ്ട് വിവാദങ്ങൾ സൃഷ്ടിക്കുകയാണ്. എന്നാൽ മേൽ ശാന്തി ആയിരുന്ന കാലത്ത് ഒരു കാര്യവും തന്നോട് ഒരു രാഷ്ട്രീയ നേതാവും ക്ഷേത്രനിയമത്തിന്നപ്പുറത്തിരുന്നു ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല ക്ഷേത്ര വരുമാനം ജീവകാരുണ്യ പ്രവർത്തികൾക്ക് കൂടി നൽകണമെന്നാണ് തന്റെ അഭിപ്രായം. ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ ജീവിക്കുന്ന എത്രയോ പേർ നമ്മുടെ നാട്ടിലുണ്ട്.ദേവാലയങ്ങളിൽ സ്വത്ത് കുന്നുകൂടുന്പോൾ ഭക്തർ പട്ടിണി കിടക്കാൻ പാടില്ലെന്നാണ് താൻ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ പത്താം വയസ്സിൽ താൻ ആദ്യമായി ശാന്തിപ്പണി ചെയ്ത ക്ഷേത്രമായ തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ വരുമാനത്തിൽ നിന്ന് ഒരു വിഹിതം പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹ ആവശ്യത്തിന് വേണ്ടി മാറ്റി െവയ്ക്കാനുള്ള തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് രൂപ ശന്പളത്തിൽ ശാന്തിപ്പണി ചെയ്ത് ജീവിക്കാൻ തുടങ്ങിയപ്പോൾ ഒൻപതാം ക്ലാസിൽ പഠനം ഉപേക്ഷിക്കേണ്ടിവന്ന അവസ്‌ഥയും ഉണ്ടായതായി രാമൻ നന്പൂതിരി ഓർമ്മിച്ചു. പിന്നീട് രാത്രി കാലങ്ങളിൽ സ്വകാര്യ കോഴ്സ് ചേർന്ന് ഏതോ ഒരു നിയോഗം പോലെ എസ്.എസ്.എൽ.സി പാസാവുകയായിരുന്നു. ശബരിമല മേൽശാന്തി ആവണമെങ്കിൽ പത്താം ക്ലാസ് പരീക്ഷ വിജയിക്കണമെന്ന നിബന്ധന ഉണ്ടായതും താൻ അത് വിജയിച്ചതും എല്ലാം ഒരു നിമിത്തമായി കാണുന്നു

പുതിയ കാലഘട്ടം കലി കാലമാണെങ്കിലും പഴയ തലമുറയിലെ ആളുകളേക്കാൾ ഭക്തി കൂടുതലാണ്. ദൈവത്തെ വിമർശിക്കുന്നവരും എതിർക്കുന്നവരും പോലും ക്ഷേത്ര ദർശനത്തിന് എത്തുകയും ക്ഷേത്ര കാര്യങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്യുന്നു. മതം ഏതായാലും ദൈവ വിശ്വാസം ഉണ്ടാവണം. ഏത് മത വിഭാഗക്കാരുടെ ചടങ്ങുകളിലും തന്നെ വിളിക്കാറുമുണ്ട്, അവിടെയെല്ലാം എത്താൻ കഴിവതും ശ്രമിക്കാറുമുണ്ട്. ശബരിമല എന്നത് മത മൈത്രീയുടെ ദൃഷ്ടാന്തമാണ്. അവിടെ ഏക മതമാണ്. ഏക സ്വരമാണ്.

ഇന്ത്യയ്ക്ക് പുറത്തുള്ള, ബഹ്‌റിനിൽ അടക്കമുള്ള അയ്യപ്പക്ഷേത്രങ്ങളിലും തൊഴാൻ എത്തുന്നവരുടെ തിരക്ക് കാണുന്പോൾ വളരെ സന്തോഷം തോന്നുന്നു. കാനൂ ഗാർഡനിൽ എട്ട് വർഷം മുൻപാണ് പ്രതിഷ്ഠ നടത്തിയത്. കേരളത്തിൽ പ്രതിഷ്ഠ നടത്തുന്ന രീതിയിൽ താൻ സ്വായത്തമാക്കിയ താന്ത്രിക വിധി പ്രകാരം തന്നെ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണിത്. ഇത്തരം ഒരു ക്ഷേത്രം ഇവിടെ സ്ഥാപിക്കുന്നതിന് അനുമതി നൽകിയ ഇവിടുത്തെ രാജകുടുംബത്തോടുള്ള നന്ദി അറിയിക്കുന്നതായും വിശ്വാസികൾക്ക് സ്വാതന്ത്ര്യം നൽകുന്ന ഭരണാധികാരികളോടുള്ള സ്നേഹവും ബഹുമാനവും വിശ്വാസികളും കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. മണ്ധല മാസക്കാലത്തോടനുബന്ധിച്ച് വ്രതാനുഷ്ഠാനം ആരംഭിക്കുന്നവർക്കും മുദ്ര ധരിക്കുന്നവർക്കുമുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയ ശേഷം നാളെ അദ്ദേഹം സ്വദേശമായ മൂവ്വാറ്റുപുഴ അത്രശ്ശേരി മനയിലേയ്ക്ക് മടങ്ങും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed