ഇന്ന് വൃശ്ചികം ഒന്ന്: ഇനി ശരണം വിളിയുടെ നാളുകള്‍
പത്തനംതിട്ട: ഇന്ന് വൃശ്ചികം ഒന്ന് . മണ്ഡലകാലത്തിന് ഇന്ന് തുടക്കം കുറിക്കുന്നു . ഇനി ശരണം വിളിയുടെ നാളുകളാണ്……വ്രതാനുഷ്ഠാനങ്ങളോടെ മനസ്സും ശരീരവും അയ്യപ്പനില്‍ മാത്രം അര്‍പ്പിച്ചുക്കൊണ്ട് ആയിരക്കണക്കിന് ഭക്തര്‍ ശരണം വിളികളുമായി അയ്യപ്പ സന്നിധിയില്‍ എത്തുന്ന പുണ്യകാലം.എരുമേലിയില്‍ കറുപ്പും, കാവിയും ഇടകലര്‍ന്നു. ശരണമന്ത്രങ്ങളോടെ പേട്ടതുള്ളിയാടുന്ന ഭക്തര്‍ക്ക് മുന്നില്‍ രാവുംപകലും വഴിമാറി. ഇനി തിരക്കിന്റെ രാപകലുകൾക്കാണ് തുടക്കം കുറിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് യാണ് തന്ത്രി കണ്ഠരര് രാജീവരര് മേല്‍ശാന്തി ശങ്കരന്‍ നന്പൂതിരി എന്നിവര്‍ നെയ്വിളക്ക് കൊളുത്തി. ഇതോടെ രണ്ടു മാസം രണ്ടു നീല്‍ക്കുന്ന ശബരിമല തീര്‍ത്ഥാടനത്തിന് തുടക്കമായി.
മണ്ഡലകാലത്തെ തിരക്ക് കണക്കിലെടുത്ത് പ്രത്യേക സുരക്ഷാ സജീകരണങ്ങളാണ് ശബരിമലയിലും സന്നിധാനത്തും ക്രമീകരിച്ചിരിക്കുന്നത്.

