മോഡിക്കെതിരെ കള്ളപ്പണ ആരോപണവുമായി കെജ്‌രിവാൾ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ കള്ളപ്പണ ആരോപണമുന്നയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി കള്ളപ്പണ കൈമാറ്റത്തില്‍ ആരോപണ വിധേയനാകുന്ന പ്രധാനമന്ത്രിയാണ് മോഡിയെന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തി. നോട്ട് പിന്‍വലിച്ച നടപടിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് കെജ്രിവാള്‍ മോഡിക്കെതിരെ ആരോപണമുന്നയിച്ചത്.
കള്ളപ്പണ ഇടപാടില്‍ മോഡിയുടെ പേരുണ്ട്. 2013ല്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഡല്‍ഹിയിലെ ഓഫീസില്‍ സിബിഐ നടത്തിയ റെയ്ഡില്‍ കണക്കില്‍ പെടാത്ത 25 കോടി രൂപ പിടിച്ചെടുത്തിരുന്നു. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ലാപ്‌ടോപില്‍ ഗുജറാത്ത് മുഖ്യമന്ത്രിക്ക് എന്നാണ് ഈ ഇടപാടില്‍ രേഖപ്പെടുത്തിയിരുന്നതെന്നും കെജ്രിവാള്‍ ആരോപിച്ചു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി.

