ഔദ്യോ­ഗി­ക മാ­ധ്യമങ്ങൾ ഇനി­യും വളരണമെ­ന്ന് പ്രധാ­നമന്ത്രി­


മനാമ : ന്താരാഷ്ട്ര മാധ്യമങ്ങളോട് കിടപിടിയ്ക്കുന്ന തരത്തിൽ ഔദ്യോഗിക മാധ്യമങ്ങളിൽ ഇനിയും സാങ്കേതികമായ വളർച്ചയുണ്ടാകണമെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ പറഞ്ഞു. അതിലൂടെ രാഷ്ട്രീയ, സാന്പത്തിക, മനുഷ്യാവകാശ മേഖലകളിലെ ബഹ്‌റിന്റെ നേട്ടങ്ങൾ എടുത്ത് കാണിക്കാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഔദ്യോഗിക മാധ്യമങ്ങളെ വികസിപ്പിക്കുന്നതിന് വേണ്ട നടപടികളെ കുറിച്ച്‍ ചർച്ച ചെയ്യാനായി ഇന്നലെ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്നും ഈ മാധ്യമങ്ങൾ വളരുന്നതിനായി വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് പ്രധാനമന്ത്രി ആഹ്വനം ചെയ്തു. 

രാജ്യത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിൽ സഹായിക്കുന്ന ടെലിവിഷൻ, റേഡിയോ, മറ്റ് വാർത്താ മാധ്യമങ്ങൾ തുടങ്ങിയവയുടെ വളർച്ചയിൽ ഇൻഫർമേഷൻ മന്ത്രാലയം വഹിച്ച പങ്കിനെ കുറിച്ച് ഇൻഫർമേഷൻ അഫയേഴ്‌സ് വകുപ്പ് മന്ത്രി അലി ബിൻ മുഹമ്മദ് അൽ റുമൈഹി ഈ അവസരത്തിൽ വിശദീകരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed