ഹ്യൂണ്ടായ് ഇയോൺ കാറുകൾ തിരിച്ചു വിളിക്കുന്നു

ന്യൂഡൽഹി: കോറിയൻ കാർ നിർമാതക്കളായ ഹ്യൂണ്ടായ് ഇന്ത്യയിൽ വിറ്റഴിച്ച 7,657 ഇയോൺ കാറുകൾ തിരിച്ചു വിളിക്കുന്നു. 2015 ജനുവരിയിൽ നിർമിച്ച കാറുകളുടെ ബാറ്ററി കേബിളുകൾക്കുണ്ടായ തകരാറുമൂലമാണു കമ്പനി കാറുകൾ തിരികെ വിളിക്കുന്നത്. ഈ കേബിളുകൾ മാറ്റി നൽകുമെന്നു അധികൃതർ അറിയിച്ചു.