സാമ്പത്തിക രംഗത്തെ വളർച്ച : അവലോകനയോഗം ചേർന്നു

മനാമ : ബഹ്റിനിലെ സാന്പത്തിക മേഖലയിലെ ഉന്നതിയെ കുറിച്ച് അവലോകന യോഗം ചേർന്നു. കിരീടാവകാശിയുടെ നേതൃത്വത്തിലായിരുന്നു യോഗം ചേർന്നത്. ബഹ്റിനിൽ ബാങ്കിംഗ് മേഖലയിലും സാന്പത്തികരംഗത്തും ഉന്നത പുരോഗതിയാണ് കൈവരിച്ചതെന്ന് കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു.
അന്താരാഷ്ട്ര, പ്രാദേശിക വിപണിയിലും ബഹ്റിന്റെ സ്ഥാനം ഉയർന്നതായും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിനകത്തും ബാങ്കിംഗ് സ്ഥാപനങ്ങളിൽ വളർച്ച കൈവരിച്ചതായും അദ്ദേഹം വ്യക്തമാക്കി. ബഹ്‌റിൻ ദിനാർ പ്രാബല്യത്തിൽ വന്നിട്ട് അൻപതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് അവലോകന യോഗം ചേർന്നത്. ബഹ്റിൻ സെൻട്രൽ ബാങ്ക് ഗവർണർ റഷീദ് അൽ മറാജ് ബോർഡ് അംഗങ്ങൾ എന്നിവർ റിഫാ പാലസിൽ വെച്ച് നടന്ന യോഗത്തിൽ സന്നിഹിതരായിരുന്നു.