തൃശൂരില്‍ അഞ്ച് വയസ്സുകാരന്റെ മുഖം തെരുവുനായ കടിച്ചുകീറി


തൃശൂര്‍ : തൃശൂർ മാളയില്‍ അഞ്ച് വയസ്സുകാരന്റെ മുഖം തെരുവുനായ കടിച്ചുകീറി. സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന മറ്റു വിദ്യാര്‍ത്ഥികൾ ഉള്‍പ്പടെ 6 പേര്‍ക്ക് തെരുവു നായയുടെ കടിയേറ്റു.

പൊയ്യ കഴിഞ്ഞത്തുറ കൃഷ്ണന്‍ കോട്ട എന്നവിടങ്ങളിലാണ് ആക്രമണം ഉണ്ടായത്. 5 വയസുകാരനായ ആയുസിന്റെ മുഖത്ത് നിന്നും നായ മാംസം കടിച്ചെടുത്തു. കഴിഞ്ഞത്തുറ സ്വദേശികളായ ജെഫിന്‍, അതുല്‍,ഗൗരി കൃഷ്ണന്‍കോട്ട സ്വദേശികളായ അന്ന, തോമസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശിപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed