എംബസി ഓപ്പൺ ഹൗസ് നാളെ

മനാമ : ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ എല്ലാമാസവും അവസാന വെള്ളിയാഴ്ച നടത്തിവരുന്ന ഓപ്പൺ ഹൗസ് നാളെ രാവിലെ 9 മണി മുതൽ 11 മണിവരെ അദ്ലിയയിലെ ഇന്ത്യൻ എംബസിയിൽ നടക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു. പൊതുജനങ്ങൾക്ക് നേരിട്ട് അംബാസഡറുമായി ബന്ധപ്പെട്ട് പരാതി ബോധിപ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കും. ബന്ധപ്പെട്ട രേഖകളുമായി നാളെ രാവിലെ ഒന്പത് മണിക്ക് തന്നെ എംബസിയിൽ എത്തിച്ചേരേണ്ടതാണ്.