ബഹ് റിന്റെഹജ്ജ് ക്വാട്ടയിൽ മാറ്റമില്ല

മനാമ: ബഹ്‌റിന്റെ ഹജ്ജ് കോട്ടയിൽ മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചു. ഹജ്ജ് പ്രതിനിധിസംഘം തലവനും ഷാറിയ കാസേഷൻ കോടതി ജഡ്ജിയുമായ ഷെയ്ക്ക് അദ്നാൻ ബിൻ അബ്ദുല്ലയാണ് ഇക്കാര്യം കഴിഞ്ഞ ദിവസം ഔദ്യോഗികമായി അറിയിച്ചത്. ഏകദേശം 3700 ബഹ്‌റൈൻ സ്വദേശികളും വിദേശികളുമാണ് സൗദിയിലേക്ക് ഹജ്ജ് തീർത്ഥാടനത്തിനായി പുറപ്പെടാനിരിക്കുന്നത് . ഹാജിമാര്‍ക്ക് സുരക്ഷിതവും സമാധാനപൂര്‍ണവുമായി ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് സൗദി വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിച്ചതായും ഇതിലേക്ക് ഇലക്ട്രോണിക് വളകൾ ഇവർക്കായി സൗദി നൽകുമെന്നും ഷെയ്ക്ക് അദ്നാൻ അറിയിച്ചു. ബഹറിനിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ താമസ സൗകര്യങ്ങളും മറ്റും നേരിട്ട് വിലയിരുത്തുന്നതിനായി ബഹറിനിൽ നിന്നും ഒരു പരിശോധന സമിതി അടുത്ത പത്തു ദിവസത്തിനുള്ളിൽ സൗദിയിൽ എത്തുമെന്നും അദ്ദേഹം അറിയിച്ചു.കൂടാതെ തീർത്ഥാടനം ചെയ്യുന്ന ബഹ്‌റിൻ സ്വദേശികൾക്കായി 57 കോൺട്രാക്ടര്മാരുടെയും പ്രവാസികൾക്കായി 7 കോൺട്രാക്ടര്മാരുടെയും സേവനം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.