കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ മകന്‍ രാകേഷ് അന്തരിച്ചു

ബെംഗളൂരു: കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ രാകേഷ്( 38) അന്തരിച്ചു. പാന്‍ക്രിയാസ് സംബന്ധ അസുഖത്തെ തുടര്‍ന്ന് ബെല്‍ജിയത്തിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. യൂറോപ്യന്‍ ടൂറിനിടെയാണ് രാകേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സിദ്ധരാമയ്യ വ്യാഴാഴ്ച്ച ബെല്‍ജിയത്തിലേക്കു തിരിച്ചിരുന്നു. ഭാര്യ ബെംഗളൂരുവില്‍ നിന്നുളള രണ്ടു ഡോക്ടര്‍മാരോടൊപ്പം രാകേഷിനു സമീപത്തുണ്ടായിരുന്നു. രാകേഷിനു റോഡപകടത്തില്‍ പരിക്കേറ്റാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന ആഭ്യുഹങ്ങളുമുണ്ടായിരുന്നു.സിദ്ധരാമയ്യ രാഷ്ട്രീയത്തില്‍ തന്റെ പിന്‍ഗാമിയായി നിശ്ചയിച്ചിരുന്നത് മകന്‍ രാകേഷിനെയായിരുന്നു.