പുരുഷന്റേത് എന്ന് കരുതി സംസ്കരിച്ചത് സ്ത്രീയുടെ മൃതദേഹം പ്രധാനമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

മനാമ: ഹിദ്ദിലെ ശ്മശാനത്തിൽ കഴിഞ്ഞ വ്യാഴാഴ്ച പുരുഷന്റേത് എന്ന് കരുതി സംസ്കാരിച്ചത് സ്ത്രീയുടെ മൃതദേഹം. മുഹറഖിൽ സംസ്കരിക്കേണ്ടിയിരുന്ന സ്ത്രീയുടെ മൃതദേഹം മോർച്ചറിയിൽ നിന്ന് പുരുഷന്റെ കുടുംബത്തിന് തെറ്റായി കൈമാറിയതാണ് സംഭവങ്ങളുടെ തുടക്കം.
മൃതദേഹം തെറ്റായി കൈമാറിയതറിഞ്ഞ സ്ത്രീയുടെ കുടുംബം മൃതദേഹം മടക്കികിട്ടണമെന്ന ആവശ്യവുമായി ഹിദ്ദിലെ ശ്മശാനത്തിൽ എത്തിയപ്പോഴേക്കും ശവസംസ്കാരം പൂർത്തിയായിരുന്നു. തുടർന്ന് കുടുംബത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം കുഴിമാടത്തിൽ നിന്ന് വീണ്ടെടുത്ത് മുഹറഖിൽ സംസ്കരിച്ചു. അതിനിടയിൽ പുരുഷന്റെ യത്ഥാർഥ മൃതദേഹം കുടുംബത്തിന് കൈമാറുകയും ഹിദ്ദിലെ ശ്മശാനത്തിൽ സംസ്കരിക്കുകയും ചെയ്തു.
അതേ സമയം സംഭവത്തെ കുറിച്ച് ദ്രുത അന്വേഷണം നടത്തണമെന്ന് പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫാ അരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് ഉത്തരവിട്ടു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സൽമാനിയ മെഡിക്കൾ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി ഫക്വാ ബിന്ത് സെയ്ദ് അൽ സെലാ പറഞ്ഞു.