ബഹ്റിനിൽ വി­മാ­നങ്ങളിലെ ഓവർ ബു­ക്കിംഗ് കാ­രണം ജനം വലയു­ന്നു­


മനാമ : ചെറിയ പെരുന്നാളും വേനൽ അവധിയും ഒരുമിച്ചു വന്നതോടുകൂടി നാട്ടിലേയ്ക്ക് പോകുന്നവരിൽ പലർക്കും വിമാനത്താവളത്തിൽ എത്തിയതിന് ശേഷം ഓവർ ബുക്കിംഗ് ആയതുകൊണ്ട് സീറ്റില്ലെന്ന് പറഞ്ഞ് യാത്ര മുടങ്ങുന്നതായി പരാതി. നിരവധി കുടുംബങ്ങളാണ് ഇതു മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നത്. 

ബഹ്റിനിൽ നിന്ന് വളരെ കാലേക്കൂട്ടി സീറ്റ് ബുക്ക് ചെയ്ത പലർക്കുമാണ് ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്നിരിക്കുന്നത്. ചില വിമാനക്കന്പനികൾ സീറ്റില്ലെന്ന കാരണത്താൽ അടുത്ത ദിവസത്തേയ്ക്ക് ടിക്കറ്റു നൽകുകയോ താമസ സൗകര്യം നൽകി യാത്ര മാറ്റി വെപ്പി
ക്കുകയോ ചെയ്യുന്നുണ്ട്.

നേരത്തേ ഉറപ്പാക്കിയ സീറ്റ് ഓവർബുക്കിംഗ് എന്ന പേരിൽ ഇല്ലാതാകുന്നതിനെച്ചൊല്ലി വിമാനത്താവളത്തിൽ മിക്കദിവസവും വാക്കേറ്റവും കയ്യാങ്കളിയും സ്ഥിരമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ചെന്നൈയിലേക്ക് നാലു ദിവസത്തെ അവധിക്ക് പോകാനൊരുങ്ങിയ പാലക്കാട് സ്വദേശിയെ സീറ്റില്ലെന്ന കാരണത്താൽ വിമാനക്കന്പനി അധികൃതർ മടക്കിയിരുന്നു. അടുത്ത ദിവസം ഉച്ചയ്ക്ക് 12 മണിക്കുള്ള വിമാനത്തിനുള്ള ടിക്കറ്റ് നൽകി. എന്നാൽ ബാഗേജുകൾ ആദ്യത്തെ ദിവസം തന്നെ ചെക്കിൻ ചെയത് അയക്കുകയും ചെയ്തു. രണ്ടാം ദിവസത്തെ വിമാനത്തിൽ യാത്ര ചെയ്ത അദ്ദേഹത്തിന് ഇതുവരെയും ബാഗേജ് ലഭിച്ചിച്ചിട്ടില്ല.  ആകെ നാല് ദിവസത്തേയ്ക്ക് പോയ ഇദ്ദേഹത്തിന് നാട്ടിൽ ലഭിച്ചത് രണ്ട് ദിവസം മാത്രം. 

മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ കണക്ഷൻ ഫ്‌ളൈറ്റ് ടിക്കറ്റെടുക്കുകയും അവർക്ക് മുൻഗണന നൽകുകയും ചെയ്യുന്പോൾ ക്യാൻസലേഷൻ ഒന്നും ഇല്ലാതാകുന്നു. ഇതാണ്  സീറ്റ് ലഭിക്കാതിരിക്കുന്നതിന്റെ കാരണമെന്നാണ് പ്രമുഖ വിമാനക്കന്പനി അധികൃതർ പറയുന്ന ന്യായം. 

നഷ്ടപരിഹാരമായി അടുത്ത യാത്രയ്ക്കുള്ള ടിക്കറ്റെടുക്കുന്പോൾ വിലകിഴിവാണ് വിമാനക്കന്പനികൾ നൽകുന്നത്. ഇതാണെങ്കിൽ തന്നെ ഒരു പ്രത്യേക കാലയളവിനുള്ളിൽ ഉപയോഗിച്ചു തീർക്കുകയും ചെയ്യണം എന്നുള്ളത് കൊണ്ടു തന്നെ പലർക്കും ഉപകാരപ്പെടുന്നുമില്ല. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed