ബഹ്റിൻ രാജാവ് ഈദ് ആശംസകൾ നേർന്നു

മനാമ: ബഹ്റിൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫ ജി.സി.സി.സിയിലെ ഭരണാധികാരികൾക്കും ജനങ്ങൾക്കും ഈദ് ആശംസകൾ നേർന്നു. സൗദി ഭരണാധികാരിയായ കിംഗ് സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദ്, കുവൈത്ത് അമീർ ഷെയ്ഖ് സബാ അൽ അഹമദ് അൽ ജാബിർ അൽ സബാ, യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡണ്ടുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക് തോം, അബുദാബി കിരീടാവകാശിയും യു.എ.ഇ ആർമഡ് ഫോഴ്സ് ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാൻ തുടങ്ങിയവർക്കും ആശംസകൾ കൈമാറി.