ബഹ്റിനിൽ ലൈംഗിക അതിക്രമങ്ങൾ കുറവെന്ന് റിപ്പോർട്ട്

മനാമ : കണക്കുകളനുസരിച്ച് ബഹ്റൈനി സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ 8 കേസുകൾ മാത്രമാണ് 2015ൽ റിപ്പോർട്ട് ചെയ്തതെന്ന് സുപ്രീം കൌൺസിൽ ഫോര് വിമെൻ അറിയിച്ചു. 300ൽ താഴെ മാത്രം സ്ത്രീകളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ മാർച്ച് 2016ന് ഒരു പ്രാദേശിക പത്രം പ്രസിദ്ധീകരിച്ച റിപ്പോർടട്ടിന് വിരുദ്ധമാണ് ഈ കണക്കുകൾ.
2015ലെ കണക്കനുസരിച്ച് ബഹ്റിനിലെ വിവാഹിതരായ സ്ത്രീകളിൽ ഒരു ശതമാനം പേർക്ക് മാത്രമാണ് കുടുംബത്തിൽ നിന്നും ശാരീരികമായോ, മാനസികമായോ, വാക്കാലുള്ളതോ ആയ അതിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുള്ളത്.
വീടുകളിൽ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ നടത്തുന്ന അവബോധ പരിപാടിയായ 'വി റെസ്പെക്റ്റ് ഹേർ ഫെസ്റ്റിവലി'ലെ കൌൺസിലിന്റെ പങ്കാളിത്തത്തെ കുറിച്ചും അവർ പറഞ്ഞു.