എ.ഐ എം.ആർ.ഐ, സി.ടി സ്കാനിംഗ് സൗകര്യവുമായി അൽ ഹിലാൽ പ്രീമിയർ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ പ്രമുഖ സ്വകാര്യ ആരോഗ്യ പരിപാലന ശൃംഖലയായ അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ്, ഫ്യൂജിഫിലിം മിഡിൽ ഈസ്റ്റുമായി സഹകരിച്ച് രാജ്യത്തെ ആദ്യത്തെ കൃത്രിമബുദ്ധി (AI) അധിഷ്ഠിത എം.ആർ.ഐ, സി.ടി സ്കാനിംഗ് സാങ്കേതികവിദ്യ പുറത്തിറക്കി. സൽമാനിയയിലെ അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റലിലാണ് "ബഹ്‌റൈനി പരിചരണവും ജാപ്പനീസ് നൂതനത്വവും സംഗമിക്കുന്നു" എന്ന പ്രമേയത്തിൽ അത്യാധുനിക ഡയഗ്നോസ്റ്റിക് കേന്ദ്രം ഉദ്ഘാടനം ചെയ്തത്.

നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (NHRA) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. അഹമ്മദ് മുഹമ്മദ് അൽ അൻസാരി ആശുപത്രി സന്ദർശിക്കുകയും പുതിയ സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുകയും ചെയ്തു. മെഡിക്കൽ സർവീസസ് ഗ്രൂപ്പ് ഹെഡ് ഡോ. ആമിർ അൽ ദെറാസിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ റേഡിയോളജി ആൻഡ് ഇമേജിംഗ് ഡിപ്പാർട്ട്‌മെന്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഡോ. അൽ അൻസാരിക്ക് വിശദീകരണം നൽകി. സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുമായി ചേർന്ന് മികച്ച സേവന നിലവാരവും സുരക്ഷയും ഉറപ്പാക്കാൻ എൻ.എച്ച്.ആർ.എ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

article-image

ഇനോഗറേഷൻ ചടങ്ങിൽ അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, ഫ്യൂജിഫിലിം മിഡിൽ ഈസ്റ്റ് റീജ്യനൽ മാനേജർ റിയോസുകെ നകാഗാവ, ബഹ്‌റൈൻ ഫാർമസി എക്‌സിക്യൂട്ടീവ് മാനേജർ അഹമ്മദ് അബ്ദുൽറഹ്മാൻ അൽ-അവാധി, ബിസിനസ് & സ്ട്രാറ്റജി വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ്, ഫിനാൻസ് ഹെഡ് സി.എ. സഹൽ ജമാലുദ്ധീൻ, ബ്രാഞ്ച് ഹെഡ് ജിതിൻ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

article-image

കൃത്രിമബുദ്ധിയുടെ സഹായത്തോടെ വേഗത്തിലും കൃത്യതയോടും കൂടി ഇമേജിംഗ് നടത്താനും ഡോക്ടർമാർക്ക് കൃത്യമായ നിഗമനങ്ങളിൽ എത്താനും ഈ പുതിയ സാങ്കേതികവിദ്യ സഹായിക്കും. അത്യാധുനിക സാങ്കേതികവിദ്യ ലഭ്യമാക്കുമ്പോഴും രോഗികളിൽ നിന്ന് സ്കാനിംഗിനായി അധിക തുക ഈടാക്കില്ലെന്ന് അൽ ഹിലാൽ മാനേജ്‌മെന്റ് ഉറപ്പുനൽകി. ബഹ്‌റൈനിലെ 11 ശാഖകളിലായി 17 പരിചയസമ്പന്നരായ റേഡിയോളജിസ്റ്റുകളുടെ സേവനം അൽ ഹിലാൽ ഗ്രൂപ്പിനുണ്ട്.

article-image

dfdsxf

You might also like

  • Lulu Exchange
  • Straight Forward

Most Viewed