ബഹ്‌റൈനിൽ കിംഗ് ഫിഷ് പിടിക്കുന്നതിന് രണ്ടുമാസത്തേക്ക് നിരോധനം


പ്രദീപ് പുറവങ്കര

മനാമ: രാജ്യത്തെ സമുദ്രമേഖലയിൽ കിംഗ് ഫിഷ് വലവീശി പിടിക്കുന്നതിന് രണ്ടുമാസത്തേക്ക് നിരോധനം ഏർപ്പെടുത്തി ബഹ്‌റൈൻ സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ്. ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെയാണ് നിരോധനം നിലവിലുണ്ടാകുക.

കിംഗ് ഫിഷിന്റെ പ്രജനന കാലയളവിൽ വർഗ്ഗസംരക്ഷണം ഉറപ്പാക്കുന്നതിനും രാജ്യത്തെ സമുദ്രവിഭവങ്ങളുടെ സുസ്ഥിരത നിലനിർത്തുന്നതിനുമാണ് ഈ നിയന്ത്രണം നടപ്പിലാക്കുന്നത്.

അതേസമയം, നിരോധന കാലയളവിൽ ചൂണ്ട ഉപയോഗിച്ച് ആവോലി പിടിക്കുന്നതിന് തടസ്സമില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

article-image

േം്ു്േു

You might also like

  • Lulu Exchange
  • Straight Forward

Most Viewed