ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിന് യാത്രയയപ്പേകി ബഹ്‌റൈനിലെ പ്രവാസി സമൂഹം


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ. ജേക്കബുമായി പ്രവാസി സംഘടന പ്രതിനിധികളും ചിത്രകലാകാരന്മാരും സംവദിച്ച പ്രത്യേക കൂടിച്ചേരൽ എംബസിയിൽ സംഘടിപ്പിച്ചു. ഇന്നലെ വൈകുന്നേരം എംബസി ഹാളിൽ നടന്ന ചടങ്ങിൽ അംബാസഡറുടെ നേതൃത്വത്തിൽ നടന്ന വിവിധ ജനക്ഷേമ-സാംസ്കാരിക പ്രവർത്തനങ്ങൾ ചർച്ചയായി.

ബഹ്‌റൈനിലെ സേവനകാലയളവിൽ അംബാസഡർ വിനോദ് കെ. ജേക്കബുമായി ഒത്തുപ്രവർത്തിച്ചതിന്റെ ഓർമ്മകളും അനുഭവങ്ങളും പ്രവാസി സമൂഹത്തിലെ പ്രമുഖർ ചടങ്ങിൽ പങ്കുവെച്ചു. ഇന്ത്യൻ സമൂഹത്തിന് അദ്ദേഹം നൽകിയ പിന്തുണയ്ക്കും പ്രവാസി വിഷയങ്ങളിലെ സജീവ ഇടപെടലുകൾക്കും വിവിധ സംഘടനാ പ്രതിനിധികൾ നന്ദി അറിയിച്ചു. സാംസ്കാരിക കൂട്ടായ്മകളുടെ ഭാഗമായി എംബസിയുമായി സഹകരിച്ചു പ്രവർത്തിച്ച കലാകാരന്മാരും ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള സാംസ്കാരിക ബന്ധം കൂടുതൽ ദൃഢമാക്കുന്നതിൽ കല വഹിച്ച പങ്കിനെക്കുറിച്ച് അവർ സംസാരിച്ചു.

സേവനകാലയളവിൽ പ്രവാസി ഭാരതീയരുടെ ക്ഷേമത്തിനായി നൽകിയ സംഭാവനകൾക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക-സൗഹൃദ ബന്ധങ്ങൾ വളർത്താൻ നടത്തിയ ശ്രമങ്ങൾക്കും ചടങ്ങിൽ പങ്കെടുത്തവർ അംബാസഡർക്ക് നന്ദിയും ആശംസകളും നേർന്നു.

article-image

asdasd

article-image

sfsfd

You might also like

  • Lulu Exchange
  • Straight Forward

Most Viewed