ഇറാനിയൻ വ്യോമാക്രമണങ്ങളെ പ്രതിരോധിച്ച് ബഹ്‌റൈൻ; സുരക്ഷ ശക്തമാക്കി ബി.ഡി.എഫ്


പ്രദീപ് പുറവങ്കര

മനാമ: രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ നിരവധി ഇറാനിയൻ വ്യോമാക്രമണങ്ങളെ ബഹ്‌റൈൻ വ്യോമപ്രതിരോധ സേന വിജയകരമായി തടയുകയും തകർക്കുകയും ചെയ്തു. സാധ്യമായ തുടരക്രമണങ്ങളെ നേരിടാൻ ഉയർന്ന ജാഗ്രതയിലാണ് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ്

രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സേനയുടെ എല്ലാ വിഭാഗങ്ങളും പൂർണ്ണ പ്രതിരോധ സജ്ജമായി തുടരുകയാണെന്ന് ബി.ഡി.എഫ് ജനറൽ കമാൻഡ് അറിയിച്ചു.

ആക്രമണങ്ങൾ പ്രതിരോധിച്ചതിനെ തുടർന്ന് താഴെ പതിക്കാൻ സാധ്യതയുള്ള സംശയാസ്പദമായ വസ്തുക്കളുടെയോ അവശിഷ്ടങ്ങളുടെയോ അടുത്തേക്ക് പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ വിവരമറിയിക്കണം. ബോംബ് സ്ക്വാഡ് ഉൾപ്പെടുന്ന റോയൽ ഫീൽഡ് എഞ്ചിനീയറിംഗ് യൂണിറ്റും ഇത്തരത്തിലുള്ള അവശിഷ്ടങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യാനായി രംഗത്തുണ്ട്.

article-image

fsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed