ബഹ്‌റൈനിൽ സോഷ്യൽ മീഡിയയിൽ എഐ ചിത്രങ്ങളും വീഡിയോകളും ഉപയോഗിക്കുന്നതിനെതിരെ കടുത്ത മുന്നറിയിപ്പ്
പ്രദീപ് പുറവങ്കര l ബഹ്റൈൻ
മനാമ: ബഹ്‌റൈനിൽ സോഷ്യൽ മീഡിയയിലൂടെ എഐ (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യക്തിഗത ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്യുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റ് രംഗത്തെത്തി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും യാഥാർത്ഥ്യത്തെയും അതിന്റെ പശ്ചാത്തലത്തെയും മാറ്റുന്ന തരത്തിലുള്ളതാവരുതെന്ന് അധികൃതർ കർശനമായി നിർദേശിച്ചു.
ഡിജിറ്റൽ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കങ്ങൾ എപ്പോഴും സുതാര്യവും വിശ്വസനീയവുമായിരിക്കണമെന്നും അതിനായി യഥാർത്ഥ ദൃശ്യങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി. ആധുനിക സാങ്കേതികവിദ്യകൾ ഉത്തരവാദിത്തത്തോടെയും ധാർമ്മികമായും ഉപയോഗിക്കാൻ എല്ലാ ഉപയോക്താക്കളും ശ്രദ്ധിക്കണം. ഈ ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച് നിയമവിരുദ്ധമായി ദൃശ്യങ്ങളിൽ കൃത്രിമത്വം കാണിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും ജനറൽ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.
dgdg

