ശാസ്ത്ര മികവുമായി ഇന്ത്യൻ സ്‌കൂൾ ടെക്‌നോഫെസ്റ്റ് 2026; സയൻസ് ഡേ ആഘോഷങ്ങൾ സമാപിച്ചു


പ്രദീപ് പുറവങ്കര

മനാമ: ഇന്ത്യൻ സ്‌കൂൾ ശാസ്ത്ര ദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയും ശാസ്ത്രീയ പര്യവേക്ഷണങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച 'ടെക്‌നോഫെസ്റ്റ് 2026' ശ്രദ്ധേയമായി. നാല് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി വൈവിധ്യമാർന്ന മത്സരങ്ങളാണ് മേളയുടെ ഭാഗമായി ഒരുക്കിയിരുന്നത്.

'ഉപഭോഗത്തിന്റെ ജീവിതചക്ര പുനർവിചിന്തനം' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നാലും അഞ്ചും ക്ലാസുകളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ശാസ്ത്ര പ്രദർശനത്തിൽ, നാലാം ക്ലാസ് വിഭാഗത്തിൽ ഐഡൻ സാം ഡിസൂസ, ഇവാഞ്ചലോ ബെൻസൺ, ശ്രീഷ പ്രശാന്ത് സുഗന്യ എന്നിവരും അഞ്ചാം ക്ലാസിൽ ഇഷാൻ കൃഷ്ണ സുനിൽ, ആഷിൽ റോസീന, ദർശിക എന്നിവരും ജേതാക്കളായി. ആറാം ക്ലാസുകാർക്കായി നടത്തിയ സയൻസ് ക്വിസിൽ പുണ്യ ഷാ, നിയാ മേരി സഖ്യം ഒന്നാം സ്ഥാനവും, അഭിമന്യ മിഥുൻ, നൈതിക് സുമേഷ് ടീം രണ്ടാം സ്ഥാനവും, അസർ അഫ്താബ് സമ, സ്റ്റീവ് എമിൽ ടീം മൂന്നാം സ്ഥാനവും നേടി.

ഏഴ് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഡിജിറ്റൽ പോസ്റ്റർ മത്സരത്തിൽ വിവിധ ഡിവിഷനുകൾ ജേതാക്കളായി. ഏഴാം ക്ലാസിൽ പി, എച്ച്, ഡബ്ലിയു ഡിവിഷനുകളും എട്ടിൽ എൻ, എ, പി ഡിവിഷനുകളും ഒമ്പതിൽ യു, എച്ച്, എൻ ഡിവിഷനുകളും ഒന്നാം സ്ഥാനം പങ്കിട്ടു. പത്താം ക്ലാസിൽ ബി, സി, എ ഡിവിഷനുകളും പതിനൊന്നിൽ എൻ, പി, എം ഡിവിഷനുകളും പന്ത്രണ്ടാം ക്ലാസിൽ എച്ച്, ഐ, ക്യൂ ഡിവിഷനുകളുമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.

ചടങ്ങിൽ സ്കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി. സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, വൈസ് പ്രിൻസിപ്പൽ രാജേഷ് നായർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ പങ്കെടുത്തു. വിവിധ വകുപ്പ് മേധാവികളായ സുദീപ ഘോഷ് (ബയോളജി), പയസ് മാത്യു (കമ്പ്യൂട്ടർ സയൻസ്), മനോഹരൻ ലോകനാഥൻ (ഫിസിക്സ്), രാജശ്രീ കരണവർ (കെമിസ്റ്റി) എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ശാസ്ത്രീയ അറിവുകൾ പങ്കുവെക്കാനും നൂതന ചിന്തകൾ വികസിപ്പിക്കാനും വേദിയൊരുക്കിയ ടെക്നോഫെസ്റ്റിലെ മുഴുവൻ വിജയികളെയും ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് അഭിനന്ദിച്ചു.

article-image

defrsadsewaes

article-image

ോ്േേോ്ോ

article-image

ോ്േ്േോേോ

article-image

ോ്േൈൈേ്ോോ്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed