കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ ഏരിയക്ക് പുതിയ ഭാരവാഹികൾ
പ്രദീപ് പുറവങ്കര
മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള സൽമാനിയ ഏരിയ സമ്മേളനം പ്രൗഢമായി നടന്നു. കെ.പി.എ ഹാളിലെ രവീന്ദ്രൻ മാസ്റ്റർ നഗറിൽ നടന്ന സമ്മേളനം ഏരിയ കോഓർഡിനേറ്റർ റെജിമോൻ ബേബികുട്ടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് സെക്രട്ടറി ജേക്കബ് ജോൺ സ്വാഗതം ആശംസിച്ചു.
കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ജിബി ജോണും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ സന്തോഷ് കുമാറും അവതരിപ്പിച്ചു. തുടർന്ന് പ്രവർത്തന റിപ്പോർട്ട് കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും, സാമ്പത്തിക റിപ്പോർട്ട് ട്രഷറർ മനോജ് ജമാലിനും കൈമാറി. ഏരിയ കമ്മിറ്റിയിൽ നിന്നും സെൻട്രൽ കമ്മിറ്റിയിലേക്കുള്ള പ്രതിനിധികളായി സന്തോഷ് കുമാർ, ജിബി ജോൺ എന്നിവരെ തിരഞ്ഞെടുത്തു.
തുടർന്ന് 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ കെ.പി.എ സെക്രട്ടറി അനിൽകുമാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജയകുമാർ (പ്രസിഡന്റ്), അക്ബർ ഷാ (സെക്രട്ടറി), ജേക്കബ് ജോൺ (ട്രഷറർ), ബൈജു തോമസ് (വൈസ് പ്രസിഡന്റ്), സജി ഡാനിയൽ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. യോഗത്തിൽ പ്രശാന്ത് പ്രബുദ്ധൻ, മനോജ് ജമാൽ, അനിൽ കുമാർ, ബിജു ആർ പിള്ള, അലക്സ് തോമസ് എന്നിവർ ആശംസകൾ നേർന്നു. പ്രവാസി ക്ഷേമവും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു. നിയുക്ത ട്രഷറർ ജേക്കബ് ജോൺ നന്ദി രേഖപ്പെടുത്തി.
്േ്േോ്േേോ
ോേ്ോേ്ോേ

