നാടൻ പന്തുകളി മത്സരത്തിന് ബഹ്റൈനിൽ തുടക്കം
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ജോബിൻ പുതുപ്പറമ്പിൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ആറാമത് 20/20 നാടൻ പന്ത് കളി മത്സരങ്ങൾക്ക് ആവേശകരമായ തുടക്കം. ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ജേക്കബ് തേക്കുതോട് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഒ.ഐ.സി.സി ബഹ്‌റൈൻ ദേശീയ സംഘടന ജനറൽ സെക്രട്ടറി മനു മാത്യു, പ്രമുഖ സാമൂഹിക പ്രവർത്തകൻ തോമസ് ഫിലിപ്പ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ടൂർണമെന്റിന്റെ ആദ്യപാദ മത്സരങ്ങളിൽ മികച്ച പ്രകടനമാണ് ടീമുകൾ കാഴ്ചവെച്ചത്. ഒന്നാം മത്സരത്തിൽ കെ.എൻ.ബി.എ ബഹ്‌റൈനെ പരാജയപ്പെടുത്തി തോട്ടപ്പള്ളി ടീം വിജയം സ്വന്തമാക്കി. ആവേശകരമായ രണ്ടാം മത്സരത്തിൽ വെള്ളൂർ ടീമിനെ കീഴടക്കി പാമ്പൂരാമ്പാറ ടീമും ടൂർണമെന്റിൽ തങ്ങളുടെ ആദ്യ വിജയം കുറിച്ചു.
asdadsds

