വ്യക്തിഗത ഷിപ്‌മെന്റുകൾക്കുള്ള കസ്റ്റംസ് നിയമങ്ങൾ പുതുക്കി ബഹ്റൈൻ; 100 ദീനാറിന് മുകളിലുള്ളവയ്ക്ക് 10% വാറ്റ്
പ്രദീപ് പുറവങ്കര
മനാമ: വ്യക്തിഗത ഷിപ്‌മെന്റുകൾക്കും തപാൽ പാഴ്സലുകൾക്കുമുള്ള കസ്റ്റംസ് ഡ്യൂട്ടി നിയമങ്ങൾ പുതുക്കിയതായി ബഹ്റൈൻ കസ്റ്റംസ് അഫയേഴ്സ് അറിയിച്ചു. ഗൾഫ് സഹകരണ കൗൺസിൽ (GCC) ഏകീകൃത കസ്റ്റംസ് വ്യവസ്ഥയുമായി പൊരുത്തപ്പെടുന്ന രീതിയിലാണ് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ പരിധിയിലും നികുതി വ്യവസ്ഥകളിലും മാറ്റം വരുത്തിയിരിക്കുന്നത്.
പുതിയ നിയമപ്രകാരം, 100 ബഹ്റൈനി ദീനാറോ അതിൽ കൂടുതലോ മൂല്യമുള്ള ഷിപ്‌മെന്റുകൾക്ക് കസ്റ്റംസ് ഡ്യൂട്ടിയും അതോടൊപ്പം 10 ശതമാനം മൂല്യവർദ്ധിത നികുതിയും (VAT) ഈടാക്കും. സാധനങ്ങളുടെ തരവും അംഗീകൃത കസ്റ്റംസ് താരിഫ് ഷെഡ്യൂളും അനുസരിച്ചായിരിക്കും ഇത് നിശ്ചയിക്കുക.
വ്യക്തിഗത ഷിപ്‌മെന്റുകളും തപാൽ പാഴ്സലുകളും കൈകാര്യം ചെയ്യുന്നതിലെ അന്താരാഷ്ട്ര മികച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് ഈ നടപടിയെന്ന് കസ്റ്റംസ് അഫയേഴ്സ് വ്യക്തമാക്കി. അതിവേഗം വളരുന്ന ഇ-കൊമേഴ്‌സ്, അതിർത്തി കടന്നുള്ള തപാൽ ഗതാഗതം എന്നിവ കണക്കിലെടുത്ത്, കസ്റ്റംസ് നടപടികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ക്ലിയറൻസ് സമയം വേഗത്തിലാക്കാനുമാണ് ഈ പരിഷ്‌കരണത്തിലൂടെ ലക്ഷ്യമിടുന്നത്.
ssfd

