ഐ.സി.എഫ്. മദ്റസ കലോത്സവം നവംബർ 14, 21 തിയ്യതികളിൽ: 250 പ്രതിഭകൾ മാറ്റുരയ്ക്കും
പ്രദീപ് പുറവങ്കര
മനാമ: പുതുതലമുറയുടെ സർഗ്ഗാത്മകതയും ധാർമിക മൂല്യങ്ങളും സാമൂഹിക പ്രതിബദ്ധതയും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഐ.സി.എഫ്. (ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ) സംഘടിപ്പിക്കുന്ന മദ്റസ കലോത്സവം നവംബർ 14, 21 തിയ്യതികളിൽ നടക്കും. ഐ.സി.എഫ്. മദ്റസകളിലെ മജ്മഉത അലീമിൽ ഖുർആൻ മദ്‌റസകളിൽ നടന്ന മദ്‌റസ ഫെസ്റ്റുകളിൽ ഒന്നാം സ്ഥാനം നേടിയ പ്രതിഭകളാണ് ഈ ബഹ്‌റൈൻ റൈഞ്ച് കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്.
ഐ.സി.എഫ്. മോറൽ എജ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റിന്റെയും ജംഇയ്യത്തുൽ മുഅല്ലിമീനിന്റെയും നേതൃത്വത്തിൽ നടക്കുന്ന ഈ കലോത്സവത്തിൽ കിഡ്‌സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി 250 കലാപ്രതിഭകൾ 50 ഇനങ്ങളിൽ മത്സരിക്കും. കലോത്സവത്തിലെ മത്സരങ്ങൾ രണ്ട് പ്രധാന വേദികളിലായാണ് നടക്കുക. നവംബർ 14-ന് റിഫ മദ്റസ ഹാളിൽ രചനാ മത്സരങ്ങൾ നടക്കും, തുടർന്ന് നവംബർ 21 വെള്ളിയാഴ്ച ഹമദ് ടൗൺ കാനൂ ഹാളിൽ പ്രധാന സ്റ്റേജ് മത്സരങ്ങൾ അരങ്ങേറും.
കലോത്സവത്തിന്റെ പോസ്റ്റർ പ്രകാശനം സയ്യിദ് എളങ്കൂർ മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. ചടങ്ങിൽ അബ്ദുറസാഖ് ഹാജി ഇടിയങ്ങര, നൗഫൽ മയ്യേരി എന്നിവർ പങ്കെടുത്തു. ഇത് സംബന്ധമായി ഐ.സി.എഫ്. മോറൽ എജ്യുക്കേഷൻ സെക്രട്ടറി ശംസുദ്ധീൻ സുഹ്‌രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി യോഗം എസ്.കെ.എം. സെക്രട്ടറി നസീഫ് അൽ ഹസനി ഉദ്ഘാടനം ചെയ്തു. അബ്ദുറഹിം സഖാഫി വരവൂർ, ശിഹാബ് സിദ്ദീഖി, മൻസൂർ അഹ്‌സനി വടകര എന്നിവർ യോഗത്തിൽ സംസാരിച്ചു.
xzcvv
