ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
പ്രദീപ് പുറവങ്കര
മനാമ: കോട്ടയം കങ്ങഴ സ്വദേശിയായ ജോബിൻ പി. വർഗ്ഗീസ് (40) നിര്യാതനായി. കാൻസർ രോഗത്തിന് ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. ബഹ്‌റൈനിലെ സൽമാനിയ ഹോസ്പിറ്റലിലെ നഴ്സായ സിനു ആണ് ഭാര്യ.
ജെൽവെൽ മരിയ ജോബിൻ, ജനിസ മരിയ ജോബിൻ, ജെസര മരിയ ജോബിൻ എന്നിവരാണ് മക്കൾ . മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
xzczcx
