ബഹ്‌റൈൻ ക്നാനായ സംഗമം 'തനിമ 2025' ശ്രദ്ധേയമായി
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ സെന്റ് ഗ്രിഗോറിയോസ് ക്നാനായ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്നാനായ സംഗമം "തനിമ 2025" കേരളാ കാത്തലിക്ക് അസ്സോസിയേഷന്‍ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഇടവക വികാരി റവ. ഫാദര്‍ ജേക്കബ് ഫിലിപ്പ് നടയിൽ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. ബഹ്‌റൈനിലെ കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിൽ പ്രസിഡൻറ് റവ. അനീഷ് സാമുവേൽ ജോൺ സംഗമം ഉദ്ഘാടനം ചെയ്തു.
കെ.സി.എ. പ്രസിഡൻറ് ജെയിംസ് ജോൺ മുഖ്യ അതിഥിയായി ചടങ്ങിൽ പങ്കെടുത്തു. ഇടവക സെക്രട്ടറി സ്റ്റീഫൻ ജേക്കബ് സ്വാഗത പ്രസംഗം നിർവഹിച്ചു, ട്രെസ്റ്റീ ലിബിൻ മാത്യു കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. ക്നാനായ തനിമയും പാരമ്പര്യങ്ങളും വിളിച്ചോതുന്ന പരിപാടികളും, ഇടവകയിലെ മുഴുവൻ ആളുകളും പങ്കെടുത്ത വൈവിധ്യമാർന്ന കലാപരിപാടികളും ബഹറിനിലെ പ്രമുഖ ബാന്റിന്റെ ഗാനമേളയും സംഗമത്തിന് മാറ്റുകൂട്ടി.
sfsf
