സെന്റ് മേരീസ് കത്തീഡ്രൽ ആദ്യഫലപ്പെരുന്നാൾ സമാപനം നാളെ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ 2025 വർഷത്തെ ആദ്യഫലപ്പെരുന്നാൾ സമാപന ചടങ്ങുകൾ നാളെ നടക്കും. കേരളീയ സമാജം ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന കുടുംബ സംഗമത്തോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമാകുന്നത്.
ഇടവക വികാരി റവ. ഫാദർ ജേക്കബ് തോമസ് കാരയ്ക്കൽ, സഹ വികാരി റവ. ഫാദർ തോമസുകുട്ടി പി.എൻ. എന്നിവരാണ് കുടുംബ സംഗമത്തിനും സമാപന ചടങ്ങുകൾക്കും നേതൃത്വം നൽകുക. പകൽ സമയങ്ങളിൽ വിവിധ കലാപരിപാടികളും പൊതുസമ്മേളനവും നടക്കും. തുടർന്ന്, രാത്രി 8 മണി മുതൽ നടക്കുന്ന "മെഗാ മ്യൂസിക്കൽ ഫ്യൂഷൻ നൈറ്റ്" പരിപാടിക്ക് നേതൃത്വം നൽകാൻ ഇന്ത്യയിൽ നിന്ന് എത്തിയ കലാകാരന്മാരെ ബഹ്റൈൻ എയർപോർട്ടിൽ വെച്ച് സ്വീകരിച്ചു.
sdfsf
