കുരുവിള പി. മത്തായിക്കും കുടുംബത്തിനും യാത്രയപ്പ് നൽകി
പ്രദീപ് പുറവങ്കര
മനാമ: 50 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ബഹ്റൈൻ മാർത്തോമ്മാ ഇടവക മിഷന്റെ മുൻ ആത്മായ ഉപാധ്യക്ഷനും കമ്മിറ്റി മെമ്പറുമായ കുരുവിള പി. മത്തായിക്കും പത്നി ആച്ചിയമ്മ കുരുവിളക്കും ബഹ്റൈൻ മാർത്തോമ്മാ ഇടവക മിഷൻ യാത്രയപ്പ് നൽകി. ഇടവക മിഷൻ പ്രസിഡണ്ടും ഇടവക വികാരിയുമായ റവ. ബിജു ജോൺ അദ്ധ്യക്ഷത വഹിച്ച യാത്രയയപ്പ് യോഗത്തിൽ ഇടവക മിഷൻ സെക്രട്ടറി ബിജു മാത്യു സ്വാഗതവും ഇടവക മിഷൻ ആത്മായ ഉപാധ്യക്ഷൻ മാത്യു വർഗീസ് നന്ദിയും അറിയിച്ചു. ട്രഷറർ ചെറിയാൻ ഏബ്രഹാം ആശംസകൾ നേർന്നു. കമ്മറ്റി അംഗം ലാജി വർഗ്ഗീസ് സമാപന പ്രാർത്ഥന നിർവഹിച്ചു.
aa
