ഭൂട്ടാനിലേക്ക് രണ്ട് റെയിൽ പാതകൾ പ്രഖ്യാപിച്ച് ഇന്ത്യ

ഷീബ വിജയൻ
ന്യൂഡൽഹി I ഭൂട്ടാനുമായുള്ള വ്യാപാര സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി രണ്ട് റെയിൽവേ പദ്ധതികൾ പ്രഖ്യാപിച്ച് ഇന്ത്യ. ഭൂട്ടാനെ അസം, പശ്ചിമ ബംഗാൾ എന്നീ അതിർത്തി പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന 69 കിലോമീറ്ററും 20 കിലോമീറ്ററും നീളമുള്ള രണ്ട് ക്രോസ്-ബോർഡർ റെയിൽവേ പദ്ധതികളാണ് 4000 കോടിയലധികം രൂപ ചെലവിൽ കേന്ദ്രം പ്രഖ്യാപിച്ചത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും ചേർന്ന് വാർത്ത മാധ്യമങ്ങളിലൂടെയാണ് വിവരം പുറത്തുവിട്ടത്.
ഭൂട്ടാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഭൂട്ടാന്റെ കയറ്റുമതി-ഇറക്കുമതി വ്യാപാരത്തിന്റെ ഭൂരിഭാഗവും ഇന്ത്യൻ തുറമുഖങ്ങൾ വഴിയാണ് നടക്കുന്നത്. അതിനാൽ സുഗമമായ റെയിൽവേ കണക്റ്റിവിറ്റി ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.
DFGFDDF