അറാദ് മേഖലയിൽ പരസ്പരം ഏറ്റുമുട്ടിയ ഒരു സംഘം വിദേശികൾക്കെതിരെ നിയമനടപടി

പ്രദീപ് പുറവങ്കര
മനാമ I അറാദ് മേഖലയിൽ പരസ്പരം ഏറ്റുമുട്ടിയ ഒരു സംഘം വിദേശികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവസ്ഥലത്ത് പാർക്ക് ചെയ്തിരുന്ന ഒരു വാഹനത്തിന് നാശനഷ്ടം സംഭവിച്ചു. സാമ്പത്തിക തർക്കങ്ങളാണ് സംഘർഷത്തിന് പിന്നിലെ പ്രധാന കാരണം എന്നതാണ് വിവരം. സംഘർഷത്തിൽ ഏർപ്പെട്ടവരെ മുഹറഖ് പൊലീസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. സംഭവത്തിൽ ഉൾപ്പെട്ടവർ ഏഷ്യൻ സ്വദേശികളാണെന്ന് മാത്രമാണ് ലഭിച്ച വിവരം.
Azaz