കെഎംസിസി സി എച്ഛ് മുഹമ്മദ് കോയ 'വിഷനറി ലീഡർഷിപ്പ് അവാർഡ്' പി. കെ നവാസിന് സമ്മാനിക്കും

പ്രദീപ് പുറവങ്കര
മനാമ I കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ സി എച്ഛ് മുഹമ്മദ് കോയ 'വിഷനറി ലീഡർഷിപ്പ് അവാർഡ്' പി. കെ നവാസിന് സമ്മാനിക്കും. ഡോ. സുബൈർ ഹുദവി, എം സി വടകര എന്നിവർക്കാണ് നേരത്തെ അവാർഡ് നൽകിയത്. കെഎംസിസി ഓഫീസിൽ വെച്ച്നടന്ന ചടങ്ങിൽ ജൂറി ചെയർമാനും കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റുമായ ഹബീബ് റഹ്മാനാണ് അവാർഡ് പ്രഖ്യാപിച്ചത്.
കെഎംസിസി സംസ്ഥാന ജനറൽ സെക്രെട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര, സംസ്ഥാന വൈസ് പ്രസിഡന്റ് അസ്‌ലം വടകര കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷാജഹാൻ പരപ്പൻ പൊയിൽ , ജനറൽ സെക്രട്ടറി പി കെ ഇസ്ഹാഖ് , ഓർഗനൈസിങ് സെക്രട്ടറി നസീം പേരാമ്പ്ര, വൈസ് പ്രസിഡന്റുമാരായ അഷ്‌റഫ് തൊടന്നൂർ ,മുഹമ്മദ് ഷാഫി വേളം , സെക്രെട്ടറിമാരായ മുഹമ്മദ് സിനാൻ കൊടുവള്ളി , സി എം കുഞ്ഞബ്ദുള്ള മാസ്റ്റർ എന്നിവർ സംബന്ധിച്ചു. ഒക്ടോബർ 24 ന് മനാമ കെഎംസിസി ഹാളിൽ വെച്ച് നടക്കുന്ന സി എച്ച് അനുസ്മരണ സമ്മേളനത്തിൽ അവാർഡ് ജേതാവിന് സമ്മാനിക്കും.
DFSDF