കരുവന്നൂരോണം’ വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു

പ്രദീപ് പുറവങ്കര
മനാമ I ബഹ്‌റൈൻ കരുവന്നൂർ കുടുംബത്തിന്റെ ഓണാഘോഷമായ ‘കരുവന്നൂരോണം’ വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. ജനറൽ സെക്രട്ടറി വിജയൻ ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ തൃശൂർ കുടുംബം പ്രസിഡന്റ് ജോഫി നീലങ്കാവിൽ, ബി.കെ.കെ. സെക്രട്ടറി അനൂപ് അഷറഫ്, പ്രസിഡന്റ് സിബി എം.പി, ട്രഷറർ ജെൻസിലാൽ എ.എസ്, ഫ്രാൻസിസ് കാഞ്ഞിരക്കാടൻ, സുനിലാൽ, കെ.സി. രഘുനാഥ്, കെ.വി. ശ്രീനിവാസൻ, നന്ദൻ, വൈശാഖ്, ഷില്ലോ, ഷാഹിദ് ഇർഫാൻ എന്നിവർ ആശംസകൾ നേർന്നു. ബി.കെ.കെ മുഖ്യ രക്ഷാധികാരിയും പ്രോഗ്രാം ജനറൽ കൺവീനറുമായ ഷാജഹാൻ കരുവന്നൂർ സ്വാഗതം പറഞ്ഞു.
AXASASASAS