ശ്രദ്ധേയമായി 'പൊന്നോത്സവം 2K25'


പ്രദീപ് പുറവങ്കര

മനാമ I ജീവകാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായി ബഹ്റൈനിലെ പൊന്നാനിക്കാരുടെ കൂട്ടായ്മയായ 'പൊന്നോത്സവം 2K25' എന്ന പേരിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി ഷാജി എടപ്പാൾ സ്വാഗതം ആശംസിച്ച ചടങ്ങിൽ, കൂട്ടായ്മ പ്രസിഡൻ്റ് ബാബു കണിയാംപറമ്പിൽ അധ്യക്ഷത വഹിച്ചു. ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഗോപിനാഥ് മേനോൻ മുഖ്യാതിഥിയായിരുന്നു. രക്ഷാധികാരി റസാഖ് ചെറുവളപ്പിൽ, പ്രോഗ്രാം കോർഡിനേറ്റർമാരായ പ്രസാദ്, ഷമീർ പൊന്നാനി എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ ഷമീർ പൊന്നാനി രചനയും സംവിധാനവും നിർവഹിച്ച പൊന്നാനിയെക്കുറിച്ചുള്ള വീഡിയോ പ്രസൻ്റേഷനും വിവിധ കലാപരിപാടികളും അരങ്ങേറി. പ്രശാന്ത് സോളമൻ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ്, നസീബ കാസർഗോഡ്, ടീം സിതാർ എന്നിവരുടെ ഗാനമേള, നിവേദ്യ പ്രസാദിൻ്റെ നൃത്തം, ഇഷാൻ വേണുഗോപാലിൻ്റെ ഗാനം, ടീം ഗസാനിയ അവതരിപ്പിച്ച ഒപ്പന, കോൽക്കളി, ഓണം സ്പെഷ്യൽ ഫ്യൂഷൻ ഡാൻസ് എന്നിവയും ശ്രദ്ധേയമായിയ ട്രഷറർ ഷമീർ നന്ദി രേഖപ്പെടുത്തി.

article-image

XZAXXZ

You might also like

Most Viewed