സാംസ ബഹ്റൈൻ 'ശ്രാവണ പുലരി 2025' ആഘോഷിച്ചു


പ്രദീപ് പുറവങ്കര

മനാമ I സാംസ ബഹ്റൈന്റെ ഈ വർഷത്തെ ഓണാഘോഷമായ 'ശ്രാവണ പുലരി 2025' സൽമാനിയയിലെ കെ സിറ്റി ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള വിശിഷ്ടാതിഥിയായി ചടങ്ങിൽ പങ്കെടുത്തു. സാംസ പ്രസിഡന്റ് ബാബു മാഹിയുടെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനത്തിന് ജനറൽ സെക്രട്ടറി അനിൽകുമാർ എ.വി. സ്വാഗതം ആശംസിച്ചു. തുടർന്ന്, ഐ.സി.ആർ.എഫ്. ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, പ്രവാസി ലീഗൽ കൺട്രി ഹെഡ് സുധീർ തിരുനിലത്ത്, ബി.കെ.എസ്. ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ഡോ. ബാബു രാമചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. മാധ്യമ പ്രവർത്തകരായ പ്രദീപ് പുറവങ്കര, ഇ.വി. രാജീവൻ, മെട്രോ ക്ലാസ് ഉടമ ഗണേഷ് കുമാർ തുടങ്ങി സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ള നിരവധി പ്രമുഖർ ആഘോഷങ്ങളിൽ പങ്കെടുത്തു. ഓണാഘോഷ കമ്മിറ്റി കൺവീനർ മനീഷ് പൊന്നോത്ത് നന്ദി രേഖപ്പെടുത്തി. ചടങ്ങുകൾക്ക് ശേഷം വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ കലാപരിപാടികളും അരങ്ങേറി.

article-image

ASASASAS

article-image

ASASASAS

You might also like

Most Viewed