ദോശ മാവ് വിറ്റ് സമ്പന്നനായ ഇന്ത്യക്കാരന്റെ അടുത്ത ചുവട് ബഹ്റിനിലേക്കും

ഇതൊരു പാവപ്പെട്ടവൻ തന്റെ അധ്വാനത്തിലൂടെ സമ്പന്നനായ കഥ. പട്ടിണി കണ്ടു വളർന്ന ഒരു ബാലൻ തന്റെ കഠിന പരിശ്രമം കൊണ്ടും ദൃഢനിശ്ചയം കൊണ്ടും ഒരു സംരഭകൻ ആവുകയും സമ്പന്നതയിലേക്ക് ഉയരുകയും ചെയ്തത്, സൌത്ത് ഇന്ത്യൻ വിഭവങ്ങളായ ദോശ, ഇഡലി എന്നിവയ്ക്കുള്ള മാവ് വിറ്റാണ്.
കേരളത്തിൽ വയനാട്ടിലെ കല്പ്പറ്റയ്ക്കടുത്ത് ചെന്നലോടിലാണ് പി സി മുസ്തഫ എന്നാ ഇദ്ദേഹം ജനിച്ചത്. അച്ഛൻ ഒരു കോഫി പ്ലാന്റേഷനൈൽ കൂലി തൊഴിലാളിയായിരുന്നു. അമ്മ സ്കൂളിൽ പോയിട്ടേയില്ല.
എന്നിരുന്നാലും വർഷങ്ങളുടെ കഠിനാദ്ധ്വാന ഫലമായി കസിൻസിന്റെയും സഹായത്തോടെ സ്വന്തം കമ്പനി ഒരു ബില്ല്യൺ രൂപയുടെ സംരഭമായി വളർത്തിയെടുത്തു.
2015 ഒക്ടോബറിൽ തങ്ങളുടെ കമ്പനി ഒരു ബില്യൺ രൂപ (Dh54.28 മില്യൺ) ആയിരുന്ന വരുമാനം ഇപ്പോൾ 1.2 ബില്യൺ രൂപ ആയിട്ടുണ്ട്. ഇപ്പോഴും അതിൽ വർദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2005ൽ നിത്യേന 10 പാക്കറ്റ് ഇഡലി- ദോശ മാവ് കസിൻസിനോടൊപ്പം അടുക്കളയിൽ ഉണ്ടാക്കിയിരുന്നത് ഇപ്പോൾ 50,000ത്തോളം പാക്കറ്റുകൾ 1,100ഓളം തൊഴിലാളികളുടെ സഹായത്താൽ ദിനവും ഉണ്ടാക്കുന്നുണ്ട്.
ആറാം ക്ലാസിൽ തോറ്റ് പഠനമുപേക്ഷിക്കാൻ തീരുമാനിച്ച മുസ്തഫ അദ്ധേഹത്തിന്റെ നിർബന്ധത്താൽ പഠനം തുടരുകയും, 10ാം ക്ലാസ്സ് ഫസ്റ്റ് ക്ലാസോടെ പാസ് ആവുകയും ചെയ്തു. പിന്നീട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എഞ്ചിനീയറിംഗും ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റിൽ നിന്ന് ബിരുദമെടുക്കുകയും ചെയ്തു.
ദുബായിലെ ബാങ്കിൽ ജോലി ചെയ്തു കൊണ്ടിരിക്കെയാണ്, നാട്ടിലേക്ക് തിരിച്ച വരണമെന്നും സമൂഹത്തിനായി എന്തെങ്കിലും ചെയ്യണമെന്നുമെല്ലം അദ്ദേഹത്തിനു തോന്നിയത്. അങ്ങനെയാണ് മുസ്തഫയും 5 കസിൻസും ചേർന്ന് 25000 രൂപ നിക്ഷേപവുമായി ഐ ഡി ഫ്രഷ് എന്ന കമ്പനിക്ക് രൂപം നൽകിയത്.
ഇപ്പോൾ 50,000 കിലോഗ്രാം ദോശ മാവിനു പുറമേ 40,000ത്തോളം ചപ്പാത്തിയും, 20,000ത്തോളം പൊറോട്ടയും, 2,000ത്തോളം തക്കാളി,മല്ലി ചമ്മന്തിയും ദിനം പ്രതി വിറ്റഴിക്കുന്നു.
മിഡിൽ ഈസ്റ്റിൽ അബുദാബിയിലും ദുബായിലും ഇതിന്റെ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. അധികം വൈകാതെ തന്നെ ബഹ്റിനിലേക്കും മസ്കറ്റിലേക്കും വ്യാപിക്കുകയാണ്.