ശബരിമലയില്‍ എല്ലാ സ്ത്രീകളുടെയും പ്രവേശനം: അഭിഭാഷകനെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി


ഡെല്‍ഹി: ശബരിമലയില്‍ എല്ലാ സ്ത്രീകളുടെയും പ്രവേശനം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ അഭിഭാഷകനെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി. ഡെല്‍ഹി പൊലീസ് കമ്മീഷണര്‍ക്കാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. നടപടി വ്യക്തമാക്കി കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കണം.സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണങ്ങളില്‍ ഇടപെടാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസ് പരിഗണിക്കുന്നത് നീട്ടമെന്ന ദേവസ്വത്തിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.

അഭിഭാഷകന്‍ പിന്‍മാറിയാലും കേസ് തുടരുമെന്നും വേണ്ടി വന്നാല്‍ അമിക്കസ് ക്യൂറിയെ വെയ്ക്കുമെന്നും സുപ്രീം കോടതി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള പ്രവേശനത്തിന് ഹര്‍ജി നല്‍കിയ ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നൗഷാദ് അഹമ്മദ് ഖാനാണ് വധ ഭീഷണി ഉണ്ടായത്.

ഭരണഘടന അനുവദിക്കാത്തിടത്തോളം കാലം സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം നിഷേധിക്കാനാവില്ല. മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ക്ഷേത്രത്തിൽ മറ്റേതെങ്കിലും വിധത്തിൽ വിശ്വാസികൾക്കോ സന്ദര്‍ശകർക്കോ നിയന്ത്രണം ഏർപ്പെടുത്താമോ എന്നും ഹര്‍ജി പരിഗണിച്ച് കൊണ്ട് സുപ്രീം കോടതി ആരാഞ്ഞിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed