ശ്രീധരന്‍പിള്ളയെ മാറ്റി: അശോക് ഗജപതി രാജു പുതിയ ഗോവ ഗവര്‍ണര്‍


ഷീബ വിജയൻ 

ന്യൂഡല്‍ഹി I മുതിര്‍ന്ന ബിജെപി നേതാവ് പി.എസ്.ശ്രീധരന്‍പിള്ളയെ ഗോവ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് മാറ്റി. പശുപതി അശോക് ഗജപതി രാജുവാണ് ഗോവയുടെ പുതിയ ഗവര്‍ണര്‍. മുന്‍ സിവില്‍, വ്യോമയാന മന്ത്രിയാണ് ഗജപതി രാജു. നിലവില്‍ ശ്രീധരന്‍പിള്ളയ്ക്ക് പകരം നിയമനം നല്‍കിയിട്ടില്ല. മൂന്നിടങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചുകൊണ്ടാണ് രാഷ്ട്രപതിഭവനില്‍നിന്ന് ഉത്തരവിറങ്ങിയത്. ഹരിയാന ഗവര്‍ണറായി ആസിം കുമാര്‍ ഘോഷിനെ നിയമിച്ചു. ലഡാക്കിന്‍റെ ലഫ്.ഗവര്‍ണറായി കവീന്ദർ സിംഗിനെയും നിയമിച്ചുകൊണ്ടാണ് ഉത്തരവിറങ്ങിയത്.

article-image

SAADSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed