എണ്ണ ഇതര വരുമാനത്തിൽ വളർച്ച

മനാമ: എണ്ണവില കൂപ്പുകുത്തിയിരിക്കുന്പോഴും മറ്റ് മേഖലകളിലൂടെയുള്ള വരുമാനത്തിൽ രാജ്യത്ത് വർദ്ധനവെന്ന് സർവേ ഫലം. രാജ്യത്തെ സന്പദ് ഘടനയെക്കുറിച്ച് ഈയിടെ നടത്തിയ സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ഹോട്ടലുകൾ, ഭക്ഷണശാലകൾ, സാമൂഹികവും വ്യക്തിപരവുമായ സർവീസുകൾ തുടങ്ങിയവ ദ്രുതഗതിയിൽ വളർച്ച പ്രാപിക്കുന്നതായി സർവേ പറയുന്നു. കഴിഞ്ഞ 9 മാസത്തിനിടെ 4.2 ശതമാനമാണ് വളർച്ച.
കഴിഞ്ഞ ഏതാനും വർഷങ്ങളിലായി തൊഴിലില്ലായ്മ കുറഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഏറ്റവും പുതിയ ഔദ്യോഗിക കണക്കനുസരിച്ച് ഇത് 3.1 ശതമാനമാണ്.
അടിസ്ഥാനസൌകര്യങ്ങളുടെ വികസനം തുടങ്ങിയവയിൽ വളർച്ചയുണ്ടാകുമെന്ന് റിപ്പോർട്ടിൽ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്. ഈ മേഖലയിൽ 6 ബില്ല്യൺ ഡോളറിന്റെ പ്രോജക്റുകളും, 3.7 ബില്ല്യൺ ഡോളറിന്റെ ടെണ്ടറുകളും ക്ഷണിച്ചിട്ടുണ്ട്.
ഇക്കണോമിക്ക് ഡവലപ്മെന്റ് ബോർഡിന്റെ 'ബഹ്‌റൈൻ ഇക്കണോമിക്ക് ക്വാർട്ടേർലി' എന്ന പ്രസിദ്ധീകരണത്തിലാണ് സർവേഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.