സരിത എസ്.നായരുടെ കൈവശമുള്ള കത്ത് പിടിച്ചെടുക്കണമെന്ന് അഭിഭാഷകര്‍

കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത എസ്.നായരുടെ കൈവശമുള്ള കത്ത് പിടിച്ചെടുക്കണമെന്ന് അഭിഭാഷകര്‍ സോളാര്‍ കമ്മീഷനോട് ആവശ്യപ്പെട്ടു. ബിജു രാധാകൃഷ്ണന് സി.ഡി ഹാജരാക്കാന്‍ ഒരു അവസരം കൂടി നല്‍കണമെന്നും സരിതയും ബിജുവും കത്തും സി.ഡിയും ഹാജരാക്കുന്നില്ലെങ്കില്‍ അവര്‍ക്കെതിരെ പിഴ ചുമത്തണമെന്നും കേസില്‍ കക്ഷികളായവര്‍ ആവശ്യപ്പെട്ടു.
സരിത സോളാര്‍ കമ്മീഷനു മുമ്പില്‍ മന:പൂര്‍വം ഹാജരാകാതിരിക്കുകയാണെന്ന് അഭിഭാഷകര്‍ കുറ്റപ്പെടുത്തി. അതേസമയം കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ വിസ്തരിക്കുന്നതില്‍ അഭിഭാഷകര്‍ക്കിടയില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളത്.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് സാക്ഷികള്‍ കമ്മീഷനു മുന്നില്‍ ഹാജരാകാന്‍ മടി കാണിക്കുന്ന സാഹചര്യത്തില്‍ കക്ഷി ചേര്‍ന്ന എല്ലാ അഭിഭാഷകരോടും സിറ്റിങ്ങില്‍ ഹാജരാകണമെന്ന് ജസ്റ്റിസ് ശിവരാജന്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.