ബാഗ്ദാദിൽ അമേരിക്കക്കാരെ തട്ടിക്കൊണ്ടു പോയതായി യുഎസ് സ്ഥിരീകരിച്ചു

ചില അമേരിക്കക്കാരെ തട്ടിക്കൊണ്ട് പോയി ബാഗ്ദാദിൽ തടവിൽ പാർപ്പിച്ചിരിക്കുന്നതായി യു എസ് എംബസി. ഇവരെ മോചിപ്പിക്കുവാൻ ഇറാഖ് അധികൃതരുടെ മുഴുവൻ സഹകരണവും പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥര് അറിയിച്ചു.
മൂന്ന് അമേരിക്കക്കാരും ഒരു ഇറാഖി വിവർത്തകനും ബാഗ്ദാദിലെ തേക്കാൻ മേഖലയിൽ തടവിലാക്കിയിരിക്കുകയാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എന്നാൽ എത്ര പേരെയാണ് തടവിലാക്കിയതെന്ന് യു എസ് വ്യക്തമാക്കിയിട്ടില്ല.
മൂന്ന് കോണ്ട്രാക്ടർമാരെ വെള്ളിയാഴ്ച മുതൽ കാണാതായതായി ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു. രണ്ട് ദിവസമായി തങ്ങളുടെ മൂന്ന് തൊഴിലാളികളെ കാണാനിലെന്നു ഒരു കമ്പനി ഞായറാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.