വീഡിയോ ഗെയിമിന്റെ ലഹരിയായ് 'ബഹ്‌റൈൻ ഗെയ്മിങ്ങ് എക്സ്പീരിയൻസ് 2016


മനാമ: ആയിരക്കണക്കിന് വീഡിയോ ഗെയിം ആരാധകരെ ആകർഷിച്ച ബഹ്‌റൈൻ ഗെയ്മിങ്ങ് എക്സ്പീരിയൻസ് 2016 സമാപിച്ചു. ഇൻഡസ്റ്റ്രി, കൊമേഴ്സ്‌, ടൂറിസം മന്ത്രാലയവും 'സോണി'യും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പുത്തൻ ഗെയിമുകളുടെ ഒരു വൻ ശേഖരം തന്നെ ഇതുമായി ബന്ധപ്പെട്ട് സനാബിസിലെ ഇന്റർനാഷനൽ എക്സിബിഷൻ ആൻഡ്‌ കൺവെൻഷൻ സെന്ററിൽ ഒരുക്കിയിയിരുന്നു. ജനുവരി 14 മുതൽ 16 വരെ നടത്തിയ പരിപാടി ഇൻഡസ്റ്റ്രി, കൊമേഴ്സ്‌, ടൂറിസം മന്ത്രി സായെദ് അൽ സയാനിയുടെ രക്ഷാകര്‍ത്തൃത്വത്തിലാണ് ആരംഭിച്ചത്. പരിപാടി ടൂറിസം കലണ്ടറിന്റെ ഔപാചാരികമായ തുടക്കം കുറിക്കുക കൂടി ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed