ചെരുപ്പിട്ട് ക്ഷേത്രത്തില്‍ കയറി; ഷാരൂഖിനും സല്‍മാനും എതിരെ കോടതിയില്‍ ഹര്‍ജി

മീററ്റ് : ക്ഷേത്രത്തില്‍ ചെരുപ്പിട്ട് കയറി എന്നാരോപിച്ച് ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും എതിരെ കേസ്. ഹിന്ദു മഹാസഭയാണ് ഇരുവര്‍ക്കും എതിരെ കേസ് കൊടുത്തത്. കളേഴ്‌സ് ചാനല്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ ചിത്രീകരണ സമയത്ത് ഇരുവരും ചെരുപ്പിട്ട് ക്ഷേത്രത്തില്‍ കയറി എന്നാണ് കേസ്. ചാനലിന് എതിരേയും കേസ് നല്‍കിയിട്ടുണ്ട്. പരാതി സിജെഎം കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ കോടതി നാളെ വാദം കേള്‍ക്കും.
ഹിന്ദു ആരാധനാലയങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ചെരുപ്പഴിക്കണം. ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും കാളി ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന സീനില്‍ ചെരുപ്പ് ധരിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ മജിസ്‌ട്രേട്ടിന് പരാതി നല്‍കിയിട്ടുണ്ടെന്നും ഹിന്ദു മഹാസഭാ മീററ്റ് യൂണിറ്റ് പ്രസിഡണ്ട് ഭരത് രാജ്പുത് പറഞ്ഞു. മത വികാരം വൃണപ്പെടുത്തുന്ന പ്രവര്‍ത്തിയാണ് ചാനലിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും രാജ്പുത് പറഞ്ഞു.