രണ്ടാമത് ആസിയാൻ ജി.സി.സി ഉച്ചകോടിയിൽ പങ്കെടുത്ത് ബഹ്റൈൻ പ്രധാനമന്ത്രി


 

പ്രദീപ് പുറവങ്കര

 

മനാമ: മലേഷ്യയിലെ ക്വലാലംപൂരിൽ നടന്ന രണ്ടാമത് ആസിയാൻ -ജി.സി.സി ഉച്ചകോടിയിൽ പങ്കെടുത്ത് ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ. പ്രാദേശിക സഹകരണവും തന്ത്രപരമായ പങ്കാളിത്തവും ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർത്ത ഉച്ചകോടിയിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ‍യുടെ പ്രതിനിധിയായാണ് കിരീടാവകാശി പങ്കെടുത്തത്.

സമ്മേളനത്തിനായി മലേഷ്യ നടത്തിയ ആതിഥ്യമര്യാദക്കും മികച്ച ക്രമീകരണങ്ങൾക്കും കിരീടാവകാശി നന്ദി പറഞ്ഞു . 2024-2028ലെ ആസിയാൻ -ജി.സി.സി സംയുക്ത സഹകരണ പദ്ധതിക്ക് ബഹ്‌റൈൻ പൂർണ പിന്തുണ നൽകുന്നതായും ഇരുവരും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ ആരംഭിക്കുന്നതിനെ അംഗീകരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

article-image

േ്േു

article-image

്ു്ിു

You might also like

  • Lulu Exchange
  • Straight Forward

Most Viewed