മൈത്രി ബഹ്റൈൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു


മൈത്രി ബഹ്റൈൻ അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറയുടെ അധ്യക്ഷതയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ രണ്ടുവർഷത്തെ പ്രവർത്തന റിപ്പോർട്ട് ജോയന്റ് സെക്രട്ടറി സലീം തയ്യിലും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ അബ്ദുൽ ബാരിയും അവതരിപ്പിച്ചു.

മൈത്രി രക്ഷാധികാരി സയ്യിദ് റമദാൻ നദ്‌വി റിട്ടേണിങ് ഓഫിസറായി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പുതിയ ഭാരവാഹികളായി പ്രസിഡന്റ്-സലിം തയ്യിൽ, ജനറൽ സെക്രട്ടറി- സക്കീർ ഹുസൈൻ, ട്രഷറർ- അബ്ദുൽബാരി, വൈസ് പ്രസിഡന്റ്‌-നൗഷാദ് മഞ്ഞപ്പാറ, ചീഫ് കോഓർഡിനേറ്റർ- സുനിൽ ബാബു, ജോയന്റ് സെക്രട്ടറിമാർ- ഷബീർ ക്ലാപ്പന, ഷിബു ബഷീർ, അസി.ട്രഷറർ- ഷാജഹാൻ, ചാരിറ്റി കൺവീനർ- അൻവർ ശൂരനാട്, മെംബർഷിപ് കൺവീനേഴ്സ്- അബ്ദുൽ സലിം കരുനാഗപ്പള്ളി, റജബുദ്ദീൻ തേവലക്കര എന്നിവരെ തെരഞ്ഞെടുത്തു.

നവാസ് കുണ്ടറ, കോയിവിള മുഹമ്മദ് കുഞ്ഞ്, അജാസ് മഞ്ഞപ്പാറ, ഷിറോസ് മഞ്ഞപ്പാറ, നൗഷാദ്, ഷറഫുദ്ദീൻ അസീസ്, അൻസാർ തേവലക്കര, ഫരീദ് മീരാൻ, നിസാം പുള്ളോട്ടിൽ, ഇ.കെ. നിസാർ, അജുമൽ അലി എന്നിവരാണ് എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങൾ. ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതവും നിയുക്ത ട്രഷറർ അബ്ദുൽ ബാരി നന്ദിയും പറഞ്ഞു.

article-image

്േി

You might also like

  • Lulu Exchange
  • Straight Forward

Most Viewed