പ്രവാസിയുടെ കാർ മോഷണം പോയി

മനാമ: വളാഞ്ചേരി സ്വദേശിയും ബഹ്റിൻ പ്രവാസിയുമായ റഷീദിന്റെ കാർ മോഷണം പോയതായി പരാതി. നിസാൻ സണ്ണി 98 മോഡൽ പച്ച നിറത്തിലുള്ള 103708 നന്പർ കാറാണ് മോഷണം പോയത്.
ഇസാടൗണിലെ ലാസ്റ്റ് ചാൻസിന് സമീപം താമസിക്കുന്ന ഇദ്ദേഹം പാർക്ക് ചെയ്ത വാഹനം നവവത്സര ദിനത്തിൽ കാണാതാവുകയായിരുന്നു. ഇസാടൗൺ പോലീസ് േസ്റ്റഷനിൽ പരാതി നൽകിയതായി റഷീദ് പറഞ്ഞു. കണ്ടു കിട്ടുന്നവർ 34118098 നന്പറിൽ അറിയിക്കണം.